ആലപ്പുഴ: പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ഫെബ്രുവരി 20 മുതൽ 27 വരെ വാഹന പ്രചരണ ജാഥ നടത്തുവാൻ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടി​വ് കമ്മി​റ്റി യോഗം തീരുമാനിച്ചു. സമാധാന കേരളം സംതൃപ്ത കേരളം എന്ന പേരിൽ നടത്തുന്ന ജാഥ മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. വാഹന പ്രചരണ ജാഥയ്ക്ക് സംസ്ഥാന ചെയർമാൻ കെ.കെ.പൊന്നപ്പൻ നേതൃത്വം നൽകും. യോഗത്തിൽ സംസ്ഥാന നേതാക്കളായ കോന്നി ഉണ്ണികൃഷ്ണൻ നായർ, അഡ്വ. എസ്.കെ.നായർ,കുറ്റിയിൽ കൃഷ്ണൻ,അഡ്വ.നല്ലില രാമചന്ദ്രൻ, ഇരവിമംഗലം ശിവപ്രസാദ്,പറവൂർ ജഗൻ ബോസ്,വടകര സുനിൽ,ജയൻ കട്ടപ്പന,അനൂപ് കാസർകോട്,ഷിഹാബുദ്ദീൻ മഞ്ചേരി,ജോർജ് ജോസഫ്,ശെൽവ രാജ്,ബിന്ദു കൃഷ്ണപുരം,അരിനെല്ലൂർ ലിൻസ എന്നിവർ പങ്കെടുത്തു.