കായംകുളം: കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് കർഷക സമരം ഒത്തുതീർപ്പിൽ എത്തിക്കണമെന്ന് ജനശ്രീ മിഷൻ ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യം കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ജില്ലാ ചെയർമാൻ കെ.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ എ.എം.കബീർ അദ്ധ്യക്ഷത വഹിച്ചു. കെ .രാജേന്ദ്രൻ, പി.എസ്.പ്രസന്നകുമാർ, സി.അമ്മിണി ,എ .അൻസാരി, തയ്യിൽറഷീദ്, എം.ഉണ്ണികൃഷ്ണൻ നായർ, മധു വഞ്ചിലേത്, പി .ജയരാജ്, അജിത് പ്രകാശ്, അസീം നാസർ, മറിയം സജു ,കെ മോഹനൻ, പുളിമൂട്ടിൽ രവീന്ദ്രൻ പിള്ള , യൂസുഫ് കുഞ്ഞ്, ഐ.റിയാസ്,വി .സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.