ആലപ്പുഴ: കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു കാർഷിക കരിനിയമങ്ങളും പിൻവലിച്ചുകൊണ്ട് കർഷകപ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) മാനേജിംഗ് കമ്മിറ്റി കേന്ദ്ര സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ 11ന് ആലപ്പുഴയിൽ നടക്കുന്ന സംയുക്ത കർഷക പ്രക്ഷോഭത്തിൽ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും യൂണിയൻ കമ്മിറ്റി തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പി.ജി.സുനിൽകുമാർ, ബി.നസീർ, ഡി.പി.മധു എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് എ.ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.മോഹൻദാസ്, ആർ.സുരേഷ്, കെ.എസ്.വാസൻ, കെ.എൽ.ബെന്നി, ബി.ആർ.പ്രകാശൻ, ടി.സി.സോമിനി, എം.ഡി.വാമദേവൻ, കെ.എക്സ്.ആന്റപ്പൻ, ഇ.ഷാജഹാൻ, സി.പുരുഷൻ എന്നിവർ സംസാരിച്ചു.