ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻ ബാദ്ധ്യതകൾ സർക്കാർതന്നെ ഏറ്റെടുത്ത് പെൻഷൻ വിതരണം യഥാസമയം ഉറപ്പ് വരുത്തണമെന്ന് പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മി​റ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇ-മെയിൽ സന്ദേശങ്ങൾ മുഖ്യമന്ത്രിക്ക് അയക്കുവാനും തീരുമാനിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മി​റ്റി അംഗം ജി.തങ്കമണി, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, ട്രഷറർ എം.പി.പ്രസന്നൻ, വൈസ് പ്രസിഡന്റ് എ.ബഷീർകുട്ടി, ജോയിന്റ് സെക്രട്ടറി കെ.എം.സിദ്ധാർഥൻ, എസ്.പ്രേംകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി.ഗോപകുമാർ, ടി.സി.ശാന്തിലാൽ, എം.ജെ.സ്റ്റീഫൻ, വി.പി.രാജപ്പൻ, കെ.ടി.മാത്യു, വി.വി.ഓംപ്രകാശ്, എം.പുഷ്പാംഗധൻ, കെ.ജെ.ആന്റണി, ഇ.എ.ഹക്കിം, ബി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.