ആലപ്പുഴ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ട്രാക്ടർ റാലി സംഘടിപ്പിച്ചു.
കിടങ്ങറയിൽ നിന്നും ആരംഭിച്ച റാലി ആലപ്പുഴ നഗരത്തിലെ കർഷക സമരകേന്ദ്രത്തിൽ സമാപിച്ചു.
കിടങ്ങറയിൽ ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു.
ഐക്യദാർഢ്യ സമ്മേളനം ജില്ലാ പ്രസിഡന്റ് എച്ച്.സലാം ഉദ്ഘാടനം ചെയ്തു.
കെ.കെ.അശോകൻ, ജി.ഉണ്ണിക്കൃഷ്ണൻ, കെ.കെ.പൊന്നപ്പൻ, സി.പുഷ്പജൻ, കെ.ആർ.പ്രസന്നൻ, പി.കെ.വേണുഗോപാൽ, രാമഭദ്റൻ എന്നിവർ നേതൃത്വം നൽകി..