ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം 994-ാം നമ്പർ മുട്ടം ശാഖ ഗുരുമന്ദിരത്തിന്റെയും മുട്ടം ശ്രീരാമകൃഷ്ണശ്രമത്തിന്റെയും സംയുക്ത വാർഷികം 17ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വൈദിക ചടങ്ങുകൾ മാത്രമായി നടക്കും. രാവിലെ 5ന് നടതുറക്കൽ, പതിവ് പൂജകൾ, 6ന് ഹവനം, വിശേഷാൽ പൂജകൾ, 7.30ന് സമൂഹപ്രാർത്ഥന, 8ന് പ്രസിഡന്റ്‌ ബി. നടരാജൻ പതാക ഉയർത്തും. 8.15ന് കലശപൂജ, കലാശാഭിഷേകം എന്നിവയ്ക്ക് മുട്ടം സുരേഷ് ശാന്തി കർമികത്വം വഹിക്കും. 9ന് ഗുരുദേവ കൃതികളുടെ ആലാപനം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് ശ്രീരാമകൃഷ്ണ ഭജനാമൃതം, 6.30ന് ദീപാരാധാന, പ്രസാദ വിതരണം എന്നിവ നടക്കും.