ആലപ്പുഴ: ജില്ലയിൽ ഇന്നലെ 318 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 4601 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 302പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 55919 ആയി.