അമ്പലപ്പുഴ: എസ്.എഫ്.ഐ യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, എസ്.എഫ്.ഐ സ്ഥാപക പ്രസിഡന്റ് മന്ത്രി ജി.സുധാകരനെ എസ്.എഫ്.ഐ അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആദരിക്കും. വൈകിട്ട് 330 ന് പുന്നപ്രയിൽ നടക്കുന്ന ചടങ്ങ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകളെ ആദരിക്കും. എസ്.എഫ്.ഐ അമ്പലപ്പുഴ ഏരിയ കമ്മറ്റി പ്രസിഡന്റ് ശ്രീ ശങ്കർ അദ്ധ്യക്ഷത വഹിക്കും.എ.ഓമനക്കുട്ടൻ, എച്ച്.സലാം, സി. ഷാംജി, അഡ്വ.ഷീബ രാകേഷ്, പി.ജി. സൈറസ്, മുഹമ്മദ് യാസിൻ, എ.അക്ഷയ്, ജിഷ്ണു എം കുമാർ തുടങ്ങിയവർ സംസാരിക്കും. ജിത്തു ഷാജി സ്വാഗതവും അഞ്ജു എസ്.റാം നന്ദിയും പറയും.