പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സാന്ത്വനം ബാലസഭ ഗ്രൂപ്പിന് പച്ചക്കറിത്തൈ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബേബി ചാക്കോ അദ്ധ്യക്ഷനായി. മോഴുവള്ളിൽ ജയകുമാർ, ബ്ലോക്ക് കോർഡിനേറ്റർ, ലിനി, എ .ഡി .എസ് ചെയർപേഴ്സൺ പ്രസന്നകുമാരി, സി.ഡി.എസ് അംഗം സുജിമോൾ എന്നിവർ പങ്കെടുത്തു.