കായംകുളം: കായംകുളം നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ടുകളുടെ മൂല്യം നിർണയിക്കുന്നതിൽ യു.ഡി.എഫിന് പഴവ് പറ്റിയതോടെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിൽ മുസ്ലിം ലീഗ് അംഗം പരാജയപ്പെടുകയും ബി.ജെ.പി വിജയിക്കുകയും ചെയ്തു.
ബി.ജെ.പിയിലെ ഡി. അശ്വനീദേവാണ് വിജയിച്ചത്. ലീഗിലെ നവാസ് മുണ്ടകത്തിൽ പരാജയപ്പെട്ടു. 7 അംഗ സ്ഥിരം സമിതിയിലേക്ക് മൂന്നുപേരെ വിജയിപ്പിക്കാൻ ആവശ്യമായ അംഗബലം ഉണ്ടായിട്ടും രണ്ട് കോൺഗ്രസ് പ്രതികൾ മാത്രമേ വിജയിച്ചിട്ടുള്ളൂ .നവാസിന് സ്വന്തം വോട്ട് മാത്രമാണ് ലഭിച്ചത്. കൗൺസിലിൽ മൂന്ന് അംഗങ്ങൾ മാത്രമാണ് ബി.ജെ.പിയ്ക്ക് ഉള്ളത്.
കഴിഞ്ഞ ഭരണസമിതിയിൽ 16 അംഗങ്ങൾ ഉണ്ടായിരുന്ന യുഡിഎഫിന് ക്ഷേമകാര്യ സ്ഥിരംസമിതി ലഭിച്ചിരുന്നു.