ആലപ്പുഴ: 30,31തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി കെ.ആർ.ഗൗരിഅമ്മ(രക്ഷാധികാരി), അഡ്വ. സജീവ് സോമരാജൻ(ചെയർമാൻ), അഡ്വ. എ.എൻ.രാജൻബാബു(ജനറൽ കൺവീനർ), പ്രൊഫ. പി.സി.ബീനാകുമാരി, കാട്ടൂർ സലിം(വൈസ് ചെയർമാൻമാർ), ആർ.പൊന്നപ്പൻ(കൺവനർ) എന്നിവരെ തിരഞ്ഞെടുത്തു. ആലപ്പുഴയിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ.രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.പൊന്നപ്പൻ സ്വാഗതം പറഞ്ഞു.