കറ്റാനം സെൻ്റ് സ്റ്റീഫൻസ് വലിയപള്ളിയിലെ മാർസ് തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 20 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിശുദ്ധ മൂന്നിൻമേൽ കുർബാന, അഞ്ചിൻമേൽ കുർബാന, ഭക്തിനിർഭരമായ റാസ, വചന ശുശ്രൂഷ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. സഖറിയ മാർ അന്തോണിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ് കോറസ് എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാത്യു ഫിലിപ്പ്, സുരേഷ് പി മാത്യു എന്നിവരെ ആദരിക്കും. ഇന്ന് രാവിലെ 10ന് പെരുന്നാൾ കൊടിയേറ്റ് നടക്കും.ഫാ.വി തോമസ് നേതൃത്വം നൽകും. വികാരി ഫാ.വി തോമസ്, സഹവികാരി ജസ്റ്റിൻ അനിയൻ, ട്രസ്റ്റി സി മോനച്ചൻ, സെക്രട്ടറി പി. എസ് മാത്യു, ബാബു പാപ്പി, വർഗീസ് യോഹന്നാൻ, മാതാ ബാബു, അനീഷ് മാത്യു, രാജൻ സാമുവേൽ, പ്രസാദ് ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു