അമ്പലപ്പുഴ:എസ്.എൻ.ഡി.പി യോഗം പുന്നപ്ര കിഴക്ക് 610ാം നമ്പർ ശാഖയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സ്കോളർഷിപ്പ് വിതരണവും ഇന്ന് രാവിലെ 10 ന് ശാഖ പ്രാർത്ഥനാലയത്തിൽ നടക്കും. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം നിർവഹിക്കും.ശാഖ പ്രസിഡൻ്റ് ജി. ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ കെ. ഭാസി വിദ്യാർത്ഥികളെ അനുമോദിക്കും.ശാഖ വൈസ് പ്രസിഡൻ്റ് കെ.വി.ഗോപകുമാർ, വനിത സംഘം സെക്രട്ടറി ജയ ദിലീപ്, ശാഖ പഞ്ചായത്ത് കമ്മറ്റി അംഗം വി.എം.സജി ,എംപ്ലോയീസ് ഫോറം ചെയർമാൻ ബി.രവിവർമ്മ ,യൂത്ത് മൂവ്മെൻ്റ് കൺവീനർ ശരത് ശശി, കുമാരി സംഘം സെക്രട്ടറി അനുപമ തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി കെ.എസ്.ശ്യാംലാൽ സ്വാഗതവും, യൂണിയൻ മാനേജിംഗ് കമ്മറ്റി അംഗം ജി.രാജേഷ് നന്ദിയും പറയും.