ഹരിപ്പാട്: നിർദ്ധന കുടുംബത്തിന്റെ ദുരിതം അകറ്റാൻ കരുതലിന്റെ മോരുംവെള്ളം ചലഞ്ച്. ഹരിപ്പാട് കൊതേരി കോളനിയിൽ പ്രകാശിന്റെ (40) കുടുംബത്തിന് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. അസ്ഥിക്ക് ടി.ബി ബാധിച്ചു നടക്കാൻ കഴിയാത്ത അവസ്ഥയിൽ ദുരിതമനുഭവിക്കുകയാണ് പ്രകാശ്. ഭാര്യ സന്ധ്യയ്ക്ക് ഹൃദയവാൽവിനും തകരാറുണ്ട്. ഇവർക്ക് 8, 5, 3 വയസുള്ള മൂന്ന് കുട്ടികളുമുണ്ട്. പണി പൂർത്തീകരിക്കാത്ത വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഇവരുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ചെയർമാൻ ഷാജി.കെ.ഡേവിഡ് ആണ് ഈ കുടുംബത്തിന്റെ സംരക്ഷണത്തിനായി ഇത്തരത്തിലൊരു ചലഞ്ച് സംഘടിപ്പിക്കാൻ മുന്നോട്ടു വന്നത്. ഇതിനായി ഇന്നു രാവിലെ എട്ടു മുതൽ വൈകുന്നേരം 5 മണി വരെ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് തെക്കുവശത്ത് ദേശീയപാതയ്ക്ക് സമീപം മോരുംവെള്ളം വിറ്റ് ലഭിക്കുന്ന തുക ഈ കുടുംബത്തിനു നൽകാനാണ് തീരുമാനം.