തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ കൊവിഡ് സ്രവ പരിശോധന തുടങ്ങി.സൗജന്യമായാണ് എല്ലാ ദിവസവും പരിശോധന നടത്തുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശോധന. ആരോഗ്യ- ആശ പ്രവർത്തകർ മുഖേനയും പേര് മുൻകൂർ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് ഫോൺ: 7594041668