അമ്പലപ്പുഴ: കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പുയർന്നതിനെത്തുടർന്ന് തോട്ടപ്പള്ളി പൊഴി മുറിച്ചു.വൈകിട്ട് ഇവിടെയെത്തിയ ജില്ലാ കളക്ടർ എ.അലക്സാണ്ടറിന്റെ നിർദേശപ്രകാരമാണ് പൊഴി മുറിച്ചത്.സ്പിൽവേയുടെ രണ്ട് ഷട്ടറുകളും തുറന്നതോടെ കടലിലേക്ക് വെളളം സുഗമമായി ഒഴുകിത്തുടങ്ങി.