ചേർത്തല:വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് സഹായ ഹസ്തമൊരുക്കി എസ്.എൻ.ഡി.പി ശാഖാ യോഗം.എസ്.എൻ.ഡി.പി യോഗം ആര്യക്കര 5264-ാം നമ്പർ ശാഖയിലെ മാടനാശാൻ കുടുംബ യൂണീറ്റ് അംഗമായ മൂപ്പശേരിൽ സുനിലിന്റെ മകൻ അമൽ(23) ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.അമലിനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനും മികച്ച ചികിത്സ ലഭ്യമാക്കാനും ശാഖയോഗം മുൻകൈയെടുത്ത് ചികിത്സ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.സഹായനിധി സമാഹരിക്കുന്നതിനായി ഇന്ന് രാവിലെ 7 മുതൽ 9വരെ ശാഖയോഗം പ്രവർത്തകർ ശാഖ പരിധിയിലെ ഭവനങ്ങളിലെത്തും.ശാഖ അതിർത്തിയിലെ മുഴുവൻ കുടുംബങ്ങളിൽ നിന്നും അകമഴിഞ്ഞസഹായം ഉണ്ടാകണമെന്ന് ചെയർമാൻ ഡി.പൊന്നപ്പനും കൺവീനർ സി.എം.രാജീവും അഭ്യർത്ഥിച്ചു.