ചേർത്തല:ജി​ല്ലാ റൈഫി​ൾസ് അസോസി​യേഷന്റെ നേതൃത്വത്തി​ൽ ജി​ല്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷി​പ്പ് സെന്റ് മൈക്കി​ൾസ് കോളേജ് കാമ്പസി​ലെ ഷൂട്ടിംഗ് റേഞ്ചി​ൽ ഇന്ന് നടക്കും.രാവി​ലെ 9ന് മന്ത്റി​ ജി​.സുധാകരൻ മത്സരം ഉദ്ഘാടനം ചെയ്യും.ഇരുന്നൂറോളം പേർ മത്സരത്തി​ൽ പങ്കെടുക്കും. വൈകി​ട്ട് 5 വരെ മത്സരം തുടരും.