photo
തിരുനെല്ലൂർ സഹകരണബാങ്ക് ഒ​റ്റപ്പുന്ന ശാഖ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കുന്നു

ചേർത്തല: കേരളത്തിൽ ഫ്ളാ​റ്റിലും മ​റ്റും താമസിക്കുന്ന ചില വമ്പൻമാർ ഇരുളിൽ അരാജകത്വം സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് കൊച്ചിയിൽ കണ്ടതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.തിരുനല്ലൂർ സഹകരണബാങ്ക് ഒ​റ്റപ്പുന്ന ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ ചിലർ പ്രകടിപ്പിക്കുകയും മ​റ്റുചിലർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അരാജകത്വം നാടിന് ആപത്താണ്.സമാധാനത്തോടെ ജീവിക്കാൻ സാഹചര്യമുള്ള കേരളത്തിന് ഇത് അനുഗുണമല്ല. കൊച്ചിക്ക് വേണ്ടിയുള്ളത് തങ്ങൾ മാത്രമാണെന്നും മ​റ്റുള്ളവർ അമേരിക്കയ്ക്ക് വേണ്ടിയുള്ളവരാണെന്നുമാണ് ഇവർ പറയുന്നത്. ഇത് ശുദ്ധമായ തട്ടിപ്പാണ്. ഇവർ ആർക്കും നല്ലത് ചെയ്യാനുള്ളവരല്ല. ഇക്കൂട്ടരെ ന്യായീകരിക്കുന്ന മഹാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നുവെന്നാണ് പറയുന്നത്.നല്ലത് ചെയ്യുന്നവരെ ജനങ്ങൾ അംഗീകരിക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പ് ഫലം. കേരള ചരിത്രത്തിൽ ഇതേവരെയില്ലാത്ത വികസനമാണ് പൊതുമരാമത്ത്, ഭക്ഷ്യ മേഖലകളിൽ ഉൾപ്പെടെ നടക്കുന്നത്. സഹകരണമേഖല ലക്ഷ്യമാക്കുന്നതനുസരിച്ച് കർഷകർക്ക് കൂടുതൽ തുണയേകണം. വായ്പക്കാർ തിരിച്ചടവ് കൃത്യമായി നടത്തുകയും വേണം.വികസന പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നത് വോട്ടിനായല്ല. സർക്കാരിന് രാഷ്ട്രീയ ഗുണമാകുമോയെന്ന ആശങ്കയിലാണ് അരൂർ എം.എൽ.എയെപ്പോലുള്ളവർ വികസന പദ്ധതികളിൽ ഒന്നും ചെയ്യാത്തത്. സഹകരണ സ്ഥാപനങ്ങളുടെ മുതൽ കൊള്ളയടിക്കുന്നതിൽ സെക്രട്ടറിമാർക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനായി.സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ ആദ്യനിക്ഷേപം സ്വീകരിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.കെ.ഉത്തമൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനംചെയ്തു.സ്വയംസഹായ സംഘങ്ങൾക്ക് വായ്പ വിതരണം കയർമെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ അഡ്വ. കെ. പ്രസാദും മു​റ്റത്തെ മുല്ല വായ്പാവിതരണം സഹകരണ ജോയിന്റ് രജിസ്ട്രാർ ബി.എസ്.പ്രവീൺദാസും ഉദ്ഘാടനംചെയ്തു. അസി.രജിസ്ട്രാർ കെ.ദീപു സ്വർണ്ണപ്പണയ വായ്പാവിതരണം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്,ടി.കെ.പ്രതുലചന്ദ്രൻ, ബി.വിനോദ്,കെ.ജി.രഘുവരൻ, പി.ആർ.ഹരിക്കുട്ടൻ,രാജേഷ് രാമകൃഷ്ണൻ, കെ.കെ.ഷിജി എന്നിവർ സംസാരിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് സ്വാഗതവും സെക്രട്ടറി പി.ജിജിമോൾ നന്ദിയും പറഞ്ഞു.