ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ താളിരാടി 3079-ാ നമ്പർ ശാഖായോഗത്തിൽ വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ കൺവീനർ ബി.സത്യപാൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രഞ്ജിത്ത് രവി മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ ഭാരവാഹികളായ വന്ദന സുരേഷ്, സ്മിത ദ്വാരക, അർച്ചന പ്രദീപ്, രേഖ സുരേഷ്, സുരേഷ് ശർമ്മ, മഹേഷ് വെട്ടികോട് എന്നിവർ സംസാരിച്ചു.