sndp
എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ നടന്ന വിവാഹപൂർവ്വ കൺസിലിംഗിൻറ്റെ സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ നിർവ്വഹിക്കുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ ആരംഭിച്ച ഒന്നാമത് വിവാഹ പൂർവ്വ കൗൺസിലിംഗ് സമാപിച്ചു. എറണാകുളം മുക്തി ഭവന്റെ സഹകരണത്തോടാണ് ക്യാമ്പ് നടത്തിയത്. വൈകിട്ട് 4ന് യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും ഗുരുദേവ ചിത്രം ആലേഖനം ചെയ്ത മൊമ്മന്റോയും കൗൺസിലിംഗ് ഡെപ്പോസിറ്റ് തുകയുടെ ചെക്കും വിതരണം ചെയ്തു. കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, പോഷക സംഘടന ഭാരവാഹികളായ ശശികല രഘുനാഥ്, പുഷ്പ ശശികുമാർ, ഗീത വിജയൻ, ലേഖ വിജയകുമാർ, അജി മുരളി, ചന്ദ്രിക, അനിത സദാനന്ദൻ, പ്രവദ രാജപ്പൻ, അനു എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഹരി പാലമൂട്ടിൽ സ്വാഗതവും സുജാത നുന്നു പ്രകാശ് നന്ദിയും പറഞ്ഞു.