a
ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിൽ ഒരുക്കിയിരിക്കുന്ന സഹകരണ കാർഷിക നഴ്സറി

മാവേലിക്കര: ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിൽ സഹകരണ കാർഷിക നഴ്സറി ആരംഭിച്ചു. മണ്ണൂത്തിയിൽ നിന്നുള്ള പുതിയ ഇനം ചെടികൾ ഉൾപ്പെടെ ധാരാളം പഴം, ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ, അലങ്കാരച്ചെടികൾ, ഇൻഡോർ ചെടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിവിധയിനം ബോഗൺവില്ലകൾ, അരേലിയ, സ്പൈഡർ ഹാർട്ട് പ്ലാന്റ്, സാമിയ കൽകസ്‌, പാം ബാംമ്പു, വിവിധയിനം റോസ് ചെടികൾ, മുല്ല, മരമുല്ല,,അരളി, ചന്ദനം, സാൽവിയ, ഡാലിയ, പിച്ചി, ചെമ്പകം, ടേബിൾ പാം, മരാന്താ, വിവിധയിനം ഹാങ്ങിംഗ് പ്ലാന്റുകൾ, ചുവന്നതെറ്റി, മഞ്ഞ തെറ്റി, സ്നേക്ക് പ്ലാന്റ്, അരക്കൽ പാം, നന്ത്യാർവട്ടം, പോയിന്റ് സാറ്റിയാ, ചേഞ്ച് റോസ്, ഡാലിയ, സാൽവിയ, നാലുമണിപൂവ്, പത്തുമണിപ്പൂവ്, പാരിജാതം, പിച്ചി, കുറ്റിമുല്ല തുടങ്ങിയ ധാരാളം പൂച്ചെടികളോടൊപ്പം മലേഷ്യൻ കുള്ളൻ, ഗംഗാബോണ്ടം, ആയിരം കാച്ചി തുടങ്ങിയ തെങ്ങിനങ്ങളും ബരാമാസ്, കേസരി, മൂവാണ്ടൻ, ബംഗാന പള്ളി, മൽഗോവ, ദസരി, വെള്ള കുളമ്പ്, നീലൻ തുടങ്ങിയ മാവിനങ്ങളും കർഷിക നഴ്സറിയിൽ ഒരുക്കിയിരിക്കുന്നു.

വിയറ്റ്നാം ഏർലി, ചെമ്പരത്തി വരിക്ക, ഗം ലെസ്സ്, തേൻവരിക്ക, മുട്ടം വരിക്ക, തായ്‌ലൻഡ് ഓൾ സീസൺ പ്ലാവ്, ഡങ്‌ സൂര്യ, റെഡ് ജാക്ക് തുടങ്ങിയ പ്ലാവിനങ്ങളും മാതളം, നീർമാതളം, ആകാശവെള്ളരി, മൾബറി, കോവൽ, അമ്പഴം, പാഷൻഫ്രൂട്ട്, വീട്ടി, അരിനെല്ലി, അഗസ്ത്യ ചീര, കറിവേപ്പ്, മുരിങ്ങ, നെല്ലി, ചന്ദനം, അവകാഡ, മിറക്കിൾ ഫ്രൂട്ട്, റംബുട്ടാൻ, കുറ്റിക്കുരുമുളക്, ഇരുമ്പൻ പുളി, കമ്പിളി നാരകം, സപ്പോട്ട, സീതപ്പഴം, വിവിധയിനം പേരകൾ, അബിയു ഫ്രൂട്ട്, സാന്താൾ ഫ്രൂട്ട്, എളന്തപ്പഴം,
സ്റ്റാർ ഫ്രൂട്ട്, ലോഗൻ ഫ്രൂട്ട്, വിവിധ ഇനം മുളകൾ എന്നി​വ കാണാനും വിലകുറവിൽ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അറിയിച്ചു.