മാന്നാർ: ശുഭാനന്ദ ഗുരുദേവന്റെ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് സജി ചെറിയാൻ എം.എൽ.എ ആൽമരം നട്ടു. ആശ്രമ ഭരണ സമിതി അംഗങ്ങളായ രാജേഷ് ബുധനൂർ, ഷാലു കുട്ടംപേരൂർ, വാർഡ് മെമ്പർ രാധാമണി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.