കുട്ടനാട്: ഒരു മാസം മുമ്പ് പൊലീസ് അതിക്രമുണ്ടായ മണലാടി മഠത്തിപ്പറമ്പ് ലക്ഷംവീട്‌ കോളനിയിൽ സി.പി.ഐയുടെ കർഷകത്തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് ജില്ലാ കമറ്റിയുടെനേതൃത്വത്തിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ, പ്രസിഡന്റ് ശിവരാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഗോപിനാഥൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ.ആനന്ദൻ, എ.ഐ.വൈ.എഫ് രാമങ്കരി യൂണിറ്റ് സെക്രട്ടറി മനോജ് വിജയൻ എന്നിവർ നേതൃത്വം നൽകി.