കുട്ടനാട് : നെടുമുടി പഞ്ചായത്ത് 7, 8, വാർഡുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു 'ചങ്ങാത്തക്കളം" എന്ന പേരിൽ കൂട്ടായ്മ് സംഘടിപ്പിച്ചു. സിനിമാ താരം നെടുമുടി വേണുവിന്റെകുടുമ്പ വീടായ വാലേഴത്ത് വീട്ടുമുറ്റത്ത് നടന്ന കൂട്ടായ്മ നെടുമുടി ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെമ്പർ പി.വി.അമ്പിളി ഉദ്ഘാടനം ചെയ്തു.വി.ശശി അദ്ധ്യക്ഷനായി. ''കേട്ടിരിക്കാം പാട്ടിനൊപ്പം " പരിപാടിയിൽ പുന്നപ്ര ജ്യോതികുമാർ പാട്ടും കവിതയും കഥ പറച്ചിലും കൊണ്ട് കുട്ടികൾക്ക് അറിവിന്റെ വിരുന്നൊരുക്കി. സന്തോഷ് ടി നായർ. എൻ.കെ പ്രകാശ്, ശ്രുതി ജയൻ ,ഗിരീഷ് ചമ്പക്കുളം, മാനസ് ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.