വള്ളികുന്നം: കേരളാ സർവകലാശാല എം.എസ് സി പരീക്ഷയിൽ അനലറ്റിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വള്ളികുന്നം കോണ്ടോടിമുകൾ ശാലുഭവനത്തിൽ ഗീതുമോളെ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി വള്ളികുന്നം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദി​ച്ചു. യൂണിറ്റ് പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ ഉപഹാരം സമർപ്പിച്ചു, അനിൽ പ്രതീക്ഷ, ഗോപാലകൃഷ്ണൻ കൃഷ്ണാസ്, ബെന്നി മണക്കാട്ട്കുറ്റിയിൽ, എസ്.ലതിക, രാജേഷ്അമ്മാസ്, രാമകൃഷ്ണപിള്ള കല്ലുവെട്ടാംവിള തുടങ്ങിയവർ പങ്കെടുത്തു.