s

ആലപ്പുഴ: ജില്ലയിൽ കൊവിഡ് വാക്സിൻ ഈ മാസം 16 മുതൽ വിതരണം ചെയ്യുന്നതിന് ആദ്യഘട്ടത്തിൽ 9 സെന്ററുകൾ സജ്ജമാക്കി.ആലപ്പുഴ മെഡിക്കൽ കോളേജ്, ആലപ്പുഴ ജനറൽ ആശുപത്രി,ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികൾ, കായംകുളം താലൂക്കാശുപത്രി, ആർ.എച്ച്.​റ്റി.സി ചെട്ടികാട്, പ്രാഥമികാരോഗ്യകേന്ദ്രം പുറക്കാട്, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാർട്ട് ആശുപത്രി ചേർത്തല എന്നിവിടങ്ങളാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ.

വാക്‌സിനേഷനായി ഇതുവരെ ജില്ലയിൽ ആരോഗ്യമേഖലയിലുള്ള 18,291പേരാണ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്. ഒരു കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ്ക്കാണ് ആദ്യഘട്ടം വാക്‌സിൻ ലഭിക്കുക. രജിസ്​റ്റർ ചെയ്തവർ, രജിസ്‌ട്രേഷൻ സമർപ്പിച്ച മൊബൈൽ ഫോണിലെ എസ്.എം.എസ് സന്ദേശം പരിശോധിക്കണം. വാക്‌സിൻ എടക്കേണ്ട തീയതി, എത്തിച്ചേരേണ്ട വാക്‌സിനേഷൻ കേന്ദ്രം, സമയം എന്നിവ എസ്.എം.എസ് ലൂടെയാണ് ലഭ്യമാക്കുക.

അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തിരഞ്ഞെടുക്കുക. അഞ്ചു ആരോഗ്യ പ്രവർത്തകരെ ആണ് ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ നിയോഗിക്കുന്നത്. കുത്തിവയപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കും. വാക്‌സിൻ സ്വീകരിച്ച ശേഷം ആരോഗ്യ പ്റശ്‌നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷൻ സൈ​റ്റിൽ സജ്ജീകരിക്കും. ആരോഗ്യ പ്റശ്‌നങ്ങളിലെങ്കിൽ വീട്ടിലേക്ക് തിരികെ അയക്കുകയും, കോവിഡ് പ്റതിരോധ മാർഗ്ഗങ്ങൾ തുടർന്നും പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഇതിനായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും കൺട്റോൾ റൂം സജ്ജമാക്കും.