അമ്പലപ്പുഴ:മലയാള നാടക രംഗശില്പകലയിലെ കുലപതിയായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ പേരിൽ രൂപീകരിച്ച ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം പ്രശസ്ത നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന് നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി സുദർശനൻ വർണം, വൈസ് പ്രസിഡന്റ് കമാൽ.എം.മാക്കിയിൽ, ട്രഷറർ അലിയാർ പുന്നപ്ര എന്നിവർ അറിയിച്ചു. 10001 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആർട്ടിസ്റ്റ് കേശവന്റെ ചരമ വാർഷിക ദിനമായ ഫെബ്രുവരി അഞ്ചിന് അമ്പലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.