മുതുകുളം: കണ്ടല്ലൂർ കല സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ യു. എ.ഖാദർ, സുഗതകുമാരി , നീലംപേരൂർ മധുസൂദനൻ നായർ, അനിൽപനച്ചൂരാൻ എന്നിവരെ അനുസ്മരിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ പ്രൊഫ. വി. രാജൻ അദ്ധ്യക്ഷനായി. കോലത്തു ബാബു, ലൈബ്രറി നേതൃസമിതി കൺവീനർ രാജഗോപാൽ, വി. ശിവദാസൻ, വി. കുമാരഭദ്രൻ, ബി. മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പനച്ചൂരാൻകവിതകളുടെ ആലാപനവും നടന്നു.