ambala

അമ്പലപ്പുഴ: വീട്ടിൽ കുളിക്കുന്നതിനിടെ കുഴഞ്ഞു വീണു കോൺഗ്രസ് നേതാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഉടുമ്പാക്കൽ ബഷീർ - സൈറുമ്മ ദമ്പതികളുടെ മകൻ ഷാജി ഉടുമ്പാക്കൽ ( 40) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസം മുൻപ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ഷാജി ഇന്നലെ വൈകിട്ട് വീട്ടിൽ കുളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നീർക്കുന്നം ഇജാബ മസ്ജിദ് കബറിടത്തിൽ. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം മുൻ പ്രസിഡന്റായിരുന്നു.ഡി.സി.സി അംഗമായ ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വണ്ടാനം ബ്ലോക്ക് ഡിവിഷനിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യ: ഫാസില . മക്കൾ: ഷിഹാന, ഷിഹാസ്.