ആലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രവർത്തക കൺവെൻഷൻ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു .
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നാസർ താജ് അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്. ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജയപാൽ മുഖ്യപ്രഭാഷണം നടത്തി.
ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷ്ണർ എൻ.പി.മുരളി മുഖ്യാതിഥിയായി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ് സി ഫിസിയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഷിഫാന ഹുസൈനെയും, വയനാട് ഡി.എം. വിൻസ് കോളേജിൽ എം.ബി.ബി.എസിന് മെരിറ്റിൽ അഡ്മിഷൻ നേടിയ ബി.ഡാമിയൻ എന്നിവരെ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവനും സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫും ആദരിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച യൂണിറ്റിനുള്ള ഉപഹാരം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് സി. മൂലയിൽ വിതരണം ചെയ്തു. സംഘടനയുടെ ആദ്യകാല ഭാരവാഹിയും പ്രവർത്തകനുമായിരുന്ന നടരാജൻ സ്വാമിയെ കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് കോയ എന്നിവർ ചേർന്ന് ആദരിച്ചു. അസോസിയേഷൻ
ജില്ലാ സെക്രട്ടറി ജോർജ് ചെറിയാൻ സ്വാഗതവും ജില്ലാ ട്രഷറർ എസ്.കെ. നസീർ നന്ദിയും പറഞ്ഞു.