ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ നാഷണൽ ഹൈവേയ്ക്ക് സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായി​രുന്നു അപകടം. തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി പെരുമ്പാവൂരിലേക്ക് പോകുവാൻ വന്ന പിക്കപ്പ് വാനും, കായംകുളം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് ഇടി​ച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ റോഡിലേക്ക് മറിയുകയും, ഗതാഗതം തടസ്സപ്പെടുകയും ചെയ്തു, വിവരമറിഞ്ഞെത്തിയ ഹരിപ്പാട് അഗ്നിരക്ഷാസേനയും ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകരും ചേർന്ന് റോഡ് ഗതാഗതം നിയന്ത്രിച്ചു. മറിഞ്ഞ പിക്കപ്പ് വാൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡ് ഗതാഗതം സുഗമമാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.