ph
കെ.ജി.രമേശ്

കായംകുളം: സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് കണ്ടല്ലൂർ വടക്ക് പ്രണവം കെ.ജി.രമേശിന്. കണ്ടല്ലൂർ പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര ജംഗ്ഷന് സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്ത് വർഷങ്ങളുടെ ശ്രമഫലമായി നിർമിച്ച "ലക്ഷ്മീസ് അറ്റോൾ " എന്നജൈവവൈവിധ്യ ഉദ്യാനമാണ് കെ.ജി.രമേശിനെ അവാർഡിന് അർഹനാക്കിയത് .

ആയിരത്തി അഞ്ഞൂറോളോം സസ്യങ്ങളാണ് വീട്ടുവളപ്പിൽ പരിപാലിച്ചു വരുന്നത്.ഇതിൽ ഔഷധ വൃക്ഷങ്ങളും കുറ്റിച്ചെടികളും, വള്ളിച്ചെടികളുംജല സസ്യങ്ങളും ഉൾപ്പെടും.

അപൂർവ്വങ്ങളായ ശിംശിപാവൃക്ഷം, കമണ്ഡലു മരം, ചെമ്മരം, ഭൂതി ഉണർത്തി, മരവുരി ,കരിങ്ങാലി, ഇരുപത്തി ഏഴ് ഇനം നക്ഷത്ര വൃക്ഷങ്ങൾ, അകോരി, മൂന്നു തരംകടമ്പുകൾ ,പതിനേഴിനം തുളസി, പതിനഞ്ചോളം ആൽമരങ്ങൾ ഉൾപ്പെടെ ആയിരത്തഞ്ഞൂറോളോം സസ്യങ്ങൾ ഇവി​ടെയുണ്ട്.

കണ്ടല്ലൂർ വടക്ക് മുകുന്ദവിലാസം എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് വി.രമാദേവി രമേശാണ് ഭാര്യ. മക്കൾ: മനു, ലക്ഷ്മി.