ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ നബാർഡ് സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന സമഗ്ര നെൽകൃഷി വികസന പദ്ധതിയുടെ അവസാന ഘട്ട നിർമ്മാണ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ഊരിത്തറ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം ഹേമലത,ബ്ലോക്കു പഞ്ചായത്തംഗം സ്വർണ്ണമ്മ, ജി വിവേക്,എം എ ശശികുമാർ, പി ഉണ്ണികൃഷ്ണൻ നായർ,ബി ഉണ്ണികൃഷ്ണപിള്ള,ഉണ്ണി ഇടശ്ശേരിൽ,ടി കെ നാരായണക്കുറുപ്പ് എന്നിവർ സംസാരിച്ചു.ചെറിയനാട് സമഗ്ര നെൽകൃഷി വികസന പദ്ധതി ചെയർമാൻ വി കെ വാസുദേവൻ സ്വാഗതവും കൃഷി ഓഫീസർ മധുസൂദനൻ പിള്ള നന്ദിയും പറഞ്ഞു.