ചേർത്തല:താലൂക്ക് ഓഫീസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.ചേർത്തല സബ് കോടതി ഉത്തരവു പ്രകാരം ഫെബ്രുവരി ഒന്നിന് മുമ്പായി ഉത്തരവ് നടപ്പാക്കണം.കുത്തിയതോട് കവിതാനിവാസിൽ നന്ദഗോപാലകമ്മത്ത് സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി അഭിഭാഷകനായ വി.എൽ.ഷേണായി വഴി നൽകിയ എൽ.എ.ആർ 128/1995 നൽകിയ ഹർജ്ജിയാലാണ് ഉത്തരവ്.
1995ൽ ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തവകയിൽ ലഭിക്കാനുള്ള 2,46,531 രൂപാ ഈടാക്കാനാണ് നടപടി.1.64000 രൂപാ നേരത്തെ കെട്ടിവെച്ചിരുന്നു.
താലൂക്ക് ഓഫീസിലെ 60 കസേരകൾ,15 അലമാരകൾ,രണ്ടു ഫോട്ടോസ്റ്റാറ്റ് മെഷീൻ,അഞ്ചു ടേബിൾ ഫാനുകൾ,സിവിൽ സ്റ്റേഷൻ കെട്ടിടത്തിലുള്ള 20അലമാരകൾ,നാലു കമ്പ്യൂട്ടറുകൾ,രണ്ടു ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ ജപ്തിചെയ്യാനാണ് ഉത്തരവ്.2013ൽ തുകഅനുവദിച്ചിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈടാക്കാൻ നടപടി തുടങ്ങിയത്.ഉത്തരവു നടപ്പാക്കാൻ ആമീനെ കോടതി നിയോഗിച്ചിട്ടുണ്ട്.