ആലപ്പുഴ: നഗരസഭയിലെ വിവിധസ്റ്റാൻഡിംഗ് കമ്മിറ്റികളലേക്കുള്ള അംഗങ്ങളെ തീരുമാനിച്ചു. അധ്യക്ഷൻമാരെ 14ന് നിയമിക്കും.നിലവിൽപാർട്ടി തലത്തിൽ അധ്യക്ഷൻമാരെ തീരുമാനിച്ചിട്ടുണ്ട്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നാലു സി.പി.എം.അംഗങ്ങളുണ്ട്.സി.പി.ഐ., എൻ.സി.പി., കേരളാ കോൺഗ്രസ് എന്നിവർ ഒന്നു വീതമാണുള്ളത്.രണ്ട് കോൺഗ്രസ്അംഗങ്ങളും സമിതിയിലുണ്ട്. കേരള കോൺഗ്രസ് എമ്മിൽ നിന്നാകും ആദ്യത്തെ രണ്ടര വർഷം അധ്യക്ഷ. തുടർന്ന് എൻ.സി.പി.ക്ക് കൈമാറും. വിദ്യാഭ്യാസ സമിതിയിൽനാലു സി.പി.എം. അംഗങ്ങളാണുണ്ടാകുക.രണ്ട്, സി.പി.ഐ.,കോൺഗ്രസ്അംഗങ്ങളുമുണ്ട്.പൊതുമരാമത്ത് സമിതിയിൽ നാലു സി.പി.എം. ഒന്നു വീതം സി.പി.ഐ.,സ്വതന്ത്രൻ, കോൺഗ്രസ്,എസ്.ഡി.പി.ഐ.എന്നിവരാണുള്ളത്.ക്ഷേമകാര്യസമിതിയിൽ നാലു സി.പി.എം.,രണ്ടു കോൺഗ്രസ്,എൽ.ജെ.ഡി., പി.ഡി.പി.ബി.ജെ.പി. എന്നിവർഒന്നു വീതമാണുള്ളത്. ധനകാര്യസമിതിയിൽനാലു സി.പി.എം.,രണ്ടു സി.പി.ഐ., മൂന്നു കോൺഗ്രസ് ,ഒരു ബി.ജെ.പി. അംഗവുമാണുള്ളത്.ആരോഗ്യസമിതിയിൽ അഞ്ച് സി.പി.എം.,സി.പി.ഐ.,ബി.ജെ.പി., കോൺഗ്രസ് എന്നിവർ ഒന്നു വീതവുമാണ് നില.