ആലപ്പുഴ: 2020--21 വർഷം അബ്കാരി കേസുകളിൽപ്പെട്ടു ലൈസൻസും പ്രിവിലേജും റദ്ദ് ചെയ്യപ്പെട്ട ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ മാവേലിക്കര റേഞ്ചിലെ ഗ്രൂപ്പ് നാല്, കായംകുളം റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, നാല്, കാർത്തികപ്പള്ളി ഗ്രൂപ്പ് രണ്ട്, ഏഴ്, ആലപ്പുഴ റേഞ്ചിലെ ഗ്രൂപ്പ് 14 എന്നീ കള്ളുഷാപ്പുകളുടെ പുനർ വിൽപ്പന 27ന് രാവിലെ 11 മണിക്ക് ജില്ല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
കൂടുതൽ വിവരങ്ങൾ ആലപ്പുഴ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും, മാവേലിക്കര, ഹരിപ്പാട്, ആലപ്പുഴ, എന്നീ എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും ലഭിക്കും.