ആലപ്പുഴ : കർഷക തൊഴിലാളി ക്ഷേമനിധി അധിവർഷ ആനൂകൂല്യം കൊടുക്കാൻ ഫണ്ട് അനുവദിക്കുക,ക്ഷേമനിധി ആനൂകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 14 ന് കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ നടത്താൻ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു ജില്ലാ കമ്മറ്റി തിരുമാനിച്ചു. പ്രസിഡന്റ് ടി.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ.അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.ശിവരാജൻ , ബി. ലാലി, ടി. പ്രസാദ്, വി.മോഹനൻ , സാറാമ്മ തങ്കപ്പൻ എന്നിവർ സംസാരിച്ചു.