ആലപ്പുഴ : കുട്ടനാട്ടിലെ താറാവുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ കുട്ടനാട് , കാർത്തികപ്പള്ളി താലൂക്കുകളിൽ കോഴിയിറച്ചിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിരോധനം കാരണം വിവിധ താലൂക്കുകളിലെ പൗൾട്രി കർഷകരും കച്ചവടക്കാരും ദുരിതത്തിലാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.കെ.നസീറും സെക്രട്ടറി ആർ.രവീന്ദ്രനും പറഞ്ഞു.