ആലപ്പുഴ: ജില്ലയിൽ ഇന്നലെ 186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4393 ആയി .178പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.441 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവർ 56578ആയി.

ജില്ലയിൽ ഇന്നലെ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 21 കേസുകളിൽ 15 പേരെ അറസ്റ്റ് ചെയ്തു.