അമ്പലപ്പുഴ : കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവ് ഷാജി ഉടുമ്പാക്കിലിന് കണ്ണീരോടെ യാത്രാമൊഴി. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം വളഞ്ഞ വഴിയിലെ കുടുബ വീട്ടിലെത്തിച്ചത്. ഉച്ചക്കു 12ഓടെ മൃതദേഹം കാക്കാഴം മുഹ്ദ്ദീ യിൻ പള്ളി കബർസ്ഥാനിൽ കബറടക്കി. കോൺഗ്രസ് നേതാക്കളായ ചാണ്ടി ഉമ്മൻ, ഡി. സി .സി പ്രസിഡന്റ് എം.ലിജു, എം.മുരളി, കറ്റാനം ഷാജി, എബി കുര്യാക്കോസ്, മുൻ എം.പി. ഡോ.കെ.എസ്. മനോജ്, എം.ജെ.ജോബ്, എസ്. ശരത്, നെടുമുടി ഹരികുമാർ, അനിൽ ബോസ്, എം.വി. പ്രവീൺ, സുനിൽ ജോർജ്,, എസ്.സുബാഹു, ഇല്ലിക്കൽ കുഞ്ഞുമോൻ, എസ്. പ്രഭു കുമാർ , കെ.എഫ്.തോ ബിയാസ്, സി.വി. മനോജ്, പി. സാബു , ബിനു ചുള്ളിയിൽ, ഷിജിൽ ജോസഫ്, ലീഗ് നേതാക്കളായ എ.എം. നസീർ, എ .എ. റസാഖ്, വാഹിദ് മാവുങ്കൽ, സി. പി. എം നേതാക്കളായ എ.എം. ആരീഫ് എം.പി, എച്ച്. സലാം, എ. ഓമനക്കുട്ടൻ, സി. ഷാംജി തുടങ്ങി നിരവധിപേർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.