അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഏറ്റവും ജനവാസമുള്ള പ്രദേശമായ പോളിടെക്നികിന് പുറകുവശത്തെ സി.എം.എസ്. റോഡ് മുതൽ സി.അർ പി. ജംഗഷൻ വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് കാർമൽ റെസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗം ആവിശ്യപ്പെട്ടു. പ്രസിഡൻ്റ് മൈക്കിൾ.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെർലിൻ പി.ജോസഫ്, ഖജാൻജി സലിംകുമാർ പത്തിൽ, എം.എം.തോമസ്, സജു തോമസ്, മുകേഷ് മുകുന്ദൻ, എ.ഡി.അലോഷ്യസ്, ജോൺസൺ മണ്ണാപറമ്പിൽ, കെ.ജെ.നോബിൾ, സുരേന്ദ്രൻ വടക്കേയറ്റത്ത് എന്നിവർ പ്രസംഗിച്ചു.