ആലപ്പുഴ : സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് സംസ്ഥാനതലത്തിൽ നടത്തിയ വെർച്വൽ കലോത്സവത്തിൽ ജില്ല മികച്ച വിജയം കൈവരിച്ചു.മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും, കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനവും കുമാരപുരം പൊത്തപ്പള്ളി കെ.കെ.വി.എംമിലെ സാനിയ സന്തോഷിനും, നാടൻപാട്ടിന് ഒന്നാം
സ്ഥാനം ചെട്ടികുളങ്ങര സ്‌കൂളിലെ ജയദേവിനും ചെണ്ടവാദ്യത്തിന് ഒന്നാം സ്ഥാനം മുഹമ്മ എ.ബി.വി.എച്ച്.എസിലെ ആദർഷിനും ഇംഗ്ലീഷ് പ്രസംഗത്തിൽ രണ്ടാം സ്ഥാനം എഴുപുന്ന സെന്റ് റാഫേൽ സ്‌കൂളിലെ കെ.ബി.അലീനക്കും ലഭിച്ചു. ജില്ലാ തലത്തിൽ സൂം വഴി നടത്തിയ മത്സരത്തിൽ വിജയിച്ചവരെയാണ് സംസ്ഥാനതലത്തിൽ മത്സരിപ്പിച്ചത്. വിജയികളെ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു അനുമോദിച്ചു. അഡീഷണൽ എസ്.പി എൻ.രാജന്റെ
നേതൃത്വത്തിൽ എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ എസ്.വിദ്യാധരൻ, അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ കെ.വി.ജയചന്ദ്രൻ എസ്.പി.സി സ്‌കൂൾ ചുമതലയുള്ള അദ്ധ്യാപകരായ
ദീപ, അശ്വതി, രജ്ഞിനി എന്നിവരാണ് ജില്ലാ - സംസ്ഥാന തല പരിപാടികൾ എകോപിപ്പിച്ചത്.