ആലപ്പുഴ: പഴയവീട് ദേവസ്വം ബോർഡ് മെമ്പറും, തിരുവമ്പാടി 1790ാം നമ്പർ എൻ.എസ്.എസ്. കരയോഗാംഗവുമായ രോഹിണിയിൽ എം.പി.ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ മുൻകായികാദ്ധ്യാപകനും ആലപ്പുഴ നഗരസഭ മുൻ കൗൺസിലറുമായിരുന്നു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ആലപ്പുഴ ടൗൺ സഹകരണ സംഘം പ്രസിഡൻ്റ്, പഴവീട് റെസിഡ്ൻ്റസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പഴയവീട് ചിന്മയ വിദ്യാലയത്തിലെ മുൻ പ്രധാന അദ്ധ്യാപിക ചന്ദ്രമതി. മക്കൾ : അനൂപ് കൃഷ്ണൻ , അനുപമ കൃഷ്ണ. മരുമക്കൾ : വീണ നായർ ,രാജീവ് നായർ