മുതുകുളം : കേരള ഫെഡറേഷൻ ഒഫ് ദ് ബ്ലൈൻഡ് കാർത്തികപ്പള്ളി ,മവേലിക്കര, ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൂയി ബ്രെയിലി അനുസ്മരണത്തിന്റെ ഭാഗമായി ആറാട്ടുപുഴയിൽ അന്ധ ക്ഷേമ പക്ഷാചരണവും പൊതുസമ്മേളനവും നടത്തി. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ ഉദ്ഘാടനം ചെയ്തു. കെ. എഫ്.ബി.യൂത്ത് ഫോറം സംസ്ഥാന പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണകുമാർ, അഡ്വ.എൻ.ശിവൻകുഞ്ഞ്, സി.വി.ബാബു, അനൂപ്, ബിനു മത്തായി എന്നിവർ സംസാരിച്ചു.