മുതുകുളം: ജനശ്രീ മിഷൻ ചിങ്ങോലി മണ്ഡലം നേതൃ കൺവെൻഷനും ഉപേന്ദ്രൻ (തമ്പിസാർ ) അനുസ്മരണവും ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗം കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു. യോഗത്തിന് മണ്ഡലം ചെയർമാൻ ഐശ്വര്യ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകനായും രാഷ്ട്രീയ നേതാവായും പൊതുപ്രവർത്തകനായും ഭരണാധികാരിയായും ജനമനസിൽ നിറഞ്ഞുനിന്ന തമ്പിസാറിന്റെ വിയോഗം നാടിനും ജനശ്രീപ്രസ്ഥാനത്തിനും തീരാ നഷ്ടമാണന്ന് യോഗം വിലയിരുത്തി. ഛായാചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. ചിങ്ങോലി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നിന്ന് വിജയിച്ച ബിനു,11-ാം വാർഡിൽ നിന്ന് വിജയിച്ച വിജിത എന്നിവരെ അനുമോദി​ച്ചു. ജനശ്രീ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ സെക്രട്ടറി ഡി. രാജലക്ഷ്മി, ട്രഷറർ വി. ബാബുക്കുട്ടൻ, മണ്ഡലം സെക്രട്ടറി കെ.ശശി, എസ്. സോമൻപിള്ള, പി.വിജിത,എസ്. വിനു എന്നിവർ സംസാരിച്ചു