അമ്പലപ്പുഴ: കുട്ടികളിൽ കാർഷിക സംസ്കാരവുംസാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പട്ടക്കുന്ന ബാലസഭ കുട്ടികൾക്കായുള്ള കൃഷിയുടെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം പ്രസിഡൻ്റ് പി.ജി. സൈറസ് നിർവഹിച്ചു. പരിസ്ഥിതി സൗഹാർദ്ദമാക്കി തുണിയിൽ നിർമിച്ച ഗ്രോബാഗുകളിൽ തൈകൾ നട്ട് പത്താം വാർഡിലെ സംസം കുടുംബശ്രീ യൂണിറ്റിന് കീഴിലെ "സ്നേഹതീരം " ബാലസഭയിലെ കുട്ടികൾക്ക് നൽകി. മുൻ സി.ഡി.എസ് ചെയർപേഴ്സൻ ജെ. സിന്ധു ,സി.ഡി.എസ് അംഗം അലീമാ കുഞ്ഞ് ,ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ഷിതിൻ, സുമയ്യ, സുനി, കമ്മ്യൂണിറ്റി കൗൺസിലർ മുംതാസ് ബീഗം, ബാലസഭ പ്രസിഡന്റ് സൈറ വഹാബ്, സെക്രട്ടറി മാളവിക മധുസൂദനൻ ,കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഷെജിന വഹാബ്, സെക്രട്ടറി ഖയറുന്നിസ എന്നിവർ പങ്കെടുത്തു.