പൂച്ചാക്കൽ: സാഹോദര്യ ചിന്തയിൽ നിന്നകന്നതാണ് സമൂഹത്തിലെ അസഹിഷ്‌ണുതക്കും തീവ്രവാദത്തിനും കാരണമെന്ന് മാത്താനം അശോകൻ തന്ത്രി പറഞ്ഞു.അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന സർവ്വമത പ്രാർത്ഥന കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാദർ ആൻറണി തമ്പി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ഖത്തീബ് വടുതല ഇമാം ഷാജി മൗലവി മുഖ്യ.പ്രഭാഷണം നടത്തി. ഫാദർ ജോബി അഗസ്റ്റിൻ സന്ദേശം നൽകി.' ഇടവകയിൽ ആരംഭിച്ച കാർഷിക വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഫാദർ സെബാസ്റ്റ്യൻ പനച്ചിക്കൽ നിർവ്വഹിച്ചു. സേവ്യർ ഓടമ്പിള്ളി, ജോയ് പുളിച്ചിക്കാക്കൂട്ടിൽ എന്നിവർ സംസാരിച്ചു.