തുറവൂർ: പൊന്നാംവെളി ടി.കെ.എസ്. വായനശാലയുടെ നേതൃത്വത്തിൽ "കേരള പിറവിയ്ക്കു ശേഷമുള്ള മലയാള പുസ്തകങ്ങൾ " എന്ന വിഷയത്തിൽ ചർച്ച ക്ലാസ് സംഘടിപ്പിച്ചു.പട്ടണക്കാട് അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.വായനാശാല സെക്രട്ടറി സ്നിതാജോസഫ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.സ്റ്റാലിൻ വിഷയം അവതരിപ്പിച്ചു. സുഗതകുമാരി, അനിൽ പനച്ചൂരാൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. സി.ആർ.സതീശൻ,ബി.ശോഭ, ടി.പി.ഹരികുമാർ , ആർ.ശിവൻകുട്ടി, പി.ശ്രീനിവാസൻ സിജിൻ സിറിയക് ,കെ.ഡി. അജിമോൻ ,ശിവകുമാർ എന്നിവർ പങ്കെടുത്തു.