അമ്പലപ്പുഴ : ശ്രീരാമകൃഷ്ണ യോഗാനന്ദാശ്രമത്തിന്റെയും ശാരദാദേവി ബാലികാ സദനത്തിന്റെയും ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷിച്ചു. ആശ്രമം പ്രസിഡന്റ് വി.കെ.സുരേഷ് ശാന്തി ഭദ്രദീപ പ്രകാശനം നടത്തി. നഗരസഭ കൗൺസിലർ മനു ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശ്രമം സെക്രട്ടറി എം.ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.ബാലികാസദനം പ്രസിഡന്റ് ലളിതമ്മ രാജശേഖരൻ, പി.ആർ ശിവശങ്കരൻ ,ജി.മോഹനൻ എന്നിവർ സംസാരിച്ചു.